2.

നന്ദി കൊണ്ടെന്‍റെയുളളം നന്നേ നിറയുന്നേ
സന്നാഹമോടെ സ്തുതി പാടിടുന്നേൻ - ദേവാ

3.

പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ്
ശാപ ശിക്ഷകളേറ്റ ദേവാത്മജ - മഹാ

4.

എന്നെയൻപോടു ദിനംതോറും നടത്തുന്ന
പൊന്നിടയന്നനന്തം വന്ദനമേ - എന്‍റെ

5.

അന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ
അന്തികേയുളള മഹൽശക്തി നീയേ - നാഥാ

6.

താതൻ സന്നിധിയിലെൻ പേർക്കു സദാ
പക്ഷവാദം ചെയ്യുന്ന മമ ജീവനാഥാ - പക്ഷ

7.

കുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ
മുറ്റും നിറുത്താൻ കഴിവുളളവനേ - എന്നെ

8.

മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരുനാമത്തിന്നു - ദേവാ

2

1.

എന്നോടുളള നിൻ സർവ്വനന്മകൾക്കായി ഞാൻഎന്തു
ചെയ്യേണ്ടുനിനക്കേശുപരാ! ഇപ്പോൾ