1.

നാശമയനായൊരെന്നിൽ
ജീവനരുളാൻ വൻ
ക്രൂശിനെ സഹിച്ചപമാനം
വഹിച്ചൊരു

2.

പാവനമാം നീതിയിൽ ഞാ -
നെന്നുമിരിപ്പാൻ നിന്റെ
ജീവനിലൊ രംശമെനി
ക്കേകിയതിനാൽ

3.

നിൻഹൃദയം തന്നിലെന്നെ
മുൻകുറിച്ചൊരു
വൻകരുണ യ്ക്കിന്നുമിവ
ന്നർഹതയില്ലേ

4.

തൻജഡ ശരീര മരണം
നിമിത്തം നീ നിൻ
പിതാവോടെന്നെ നിരപ്പി
ച്ചതുമൂലം

5.

എത്രകാലം നിൻ കൃപയെ
വ്യർത്ഥമാക്കി ഞാ
നത്രനാളുമന്ധകാരം
തന്നിലിരുന്നേൻ

6.

ജീവലതയായ നിന്നിൽ
ഞാൻ നിലനിൽപ്പാൻ നിന്റെ
ജീവരസമെന്നിലെന്നും
തന്നുപാലിക്ക

7.

വിശ്രമദേശത്തിലീ ഞാ
നെത്തുംവരെക്കും നിന്റെ
വിശ്രുതകൃപകളെന്നെ
പിന്തുടരേണം

4

യേശുനാഥാ നിൻ കൃപയ്ക്കായ്
സ്തോത്രമെന്നേക്കും
ഈശനെ നിൻ
ധാമമെന്റെ ക്ലേശമകറ്റും