1.

പാപനാശകാരണാ നമോ നമോ
പാരിതിൽ നരനായുദിച്ച പ
രാപരപ്പൊരുളേ! നീ
വാ വാ വാനോർ വാഴ്ത്തും നായകാ

2.

സർവ്വലോകനായകാ നമോ നമോ
ജിവനറ്റവരിൽ കനിഞ്ഞ
നിരാമയാ! വരദാ നീ
വാ വാ വാനോർ വാഴ്ത്തും നായകാ

3.

ജീവജാല പാലകാ നമോ നമോ
ദിവ്യകാന്തിയിൽ ശോഭിച്ച -
ന്ധതമാറ്റും ഭാസ്കരാ നീ
വാ വാ വാനോർ വാഴ്ത്തും നായകാ

8

ജീവനാം എൻ യേശുവേ നമോ നമോ
പാപികൾക്കമിതാനന്ദപ്രദനാം
കൃപാകരാ! നീ
വാ വാ വാനോർ വാഴ്ത്തും നായകാ