1.
ഇന്നെയോളമെന്നെ നടത്തിയല്ലോ
മന്ന തന്നെന്നെ നീ പോറ്റിയല്ലോ
തന്നിടും സകലവും അന്ത്യം വരെ
നന്ദിയോടെ ഞാൻ പാടിടുമേ
2.
നിന്നുടെ സന്നിധി മോഹനമേ
ഉന്നതമോദത്തിന്നുറവിടമേ
വന്നിടും നേരം ഈ ഞങ്ങളെ
പൊന്നു തേജസ്സാൽ പൊതിയണമേ
3.
ജീവമൊഴി ശ്രവിച്ചീയടിയാർ
ജീവനെ സമൃദ്ധമായ് നേടിടുവാൻ
ജീവൻ വെടിഞ്ഞെന്നെ വീണ്ടവനെ
ജീവകാലമെല്ലാം സ്തുതിച്ചീടുമേ
12
വന്ദനം വന്ദനം ശ്രീയേശുനാഥനു
വന്ദനം ചെയ്തിടുന്നു
വന്ദനം വന്ദനം നന്ദിയോടടിയാർ
വന്ദനം ചെയ്തിടുന്നു