1.

മരണാധികാരിയായിരുന്ന
ഘോരനാം പിശാചിനെ
മരണത്തിനാലെ നീക്കി മൃത്യു -
ഭീതി തീർത്ത നാഥനെ

2.

ബഹുമാന്യനാമാചാര്യനായി
വാനിലവൻ വാഴ്കയാൽ
ബലഹീനതയിൽ കൈവിടാതെ
ചേർത്തുകൊളളുമാകയാൽ

3.

ദിനവും മനമേ തൽസമയം
വൻ കൃപകൾ പ്രാപിപ്പാൻ
അതിധൈര്യമായ് കൃപാസനത്തി -
ന്നന്തികത്തിൽ ചെന്നു നീ

4.

ബഹുദൂതരുച്ച നാദമോടെ
വാഴ്ത്തിടുന്ന നാഥനെ
ബലവും ധനവും ജ്ഞാനമെല്ലാം
സ്വീകരിപ്പാൻ യോഗ്യനെ

17

സ്തുതി ചെയ് മനമേ നിത്യവും നിൻ
ജീവനാഥനേശുവേ
ഇതുപോൽ സ്വജീവൻ തന്നൊരാത്മ
സ്നേഹിതൻ വേറാരിനി?