1.
ചിന്തനകളാകെ വെടിഞ്ഞു പരവിധിപോൽ
സന്തതം ഞാൻ സ്വൈരമടഞ്ഞും
കാന്തനാമാവന്റെ ചൊല്ലിൽ
ശാന്തമാം മൊഴി തിരഞ്ഞും
സ്വാന്തമാവിയാൽ നിറഞ്ഞും
തൻതിരുനാമമറിഞ്ഞും
2.
പർവ്വതങ്ങൾ കുന്നുകളിവ - യെനിക്കു രക്ഷ
നൽകുകില്ലായതിലില്ല ഞാൻ
വിശ്രമിപ്പാൻ തക്കതൊന്നും
വിശ്വസിപ്പാൻ തക്കവണ്ണം
നിശ്വസിക്കപ്പെട്ട സത്യം
ആശ്വസിപ്പിക്കുന്നു നിത്യം
3.
തങ്കലേക്കു നോക്കിയോർകളെ - വിടാതവന്റെ
തങ്കമുഖം ശോഭയേകുന്നു
ശങ്കലേശം ഭവിക്കാതാ -
തങ്കമാകെയകന്നെന്നും
തൻ കുരിശിൽ ജയത്താലാ
ധന്യരെന്നും വസിക്കുന്നു
4.
ബാലസിംഹങ്ങൾ കരയുന്നു - വിശക്കവേ തൻ
ബാലകരോ പാട്ടുപാടുന്നു
പാലനമവർക്കു സാലേം
നാഥനെന്നറിഞ്ഞിരിക്കേ
മേലിനിയവർക്കു
ലവലേശവുമാകുലമില്ല
5.
തന്നിലൻപുള്ള തൻ മക്കൾക്കു - വരുവതെല്ലാം
നന്മയായവർ കരുതുന്നു
ഒന്നിലുമവർ മനം തളർന്ന -
വശരായിടാതെ
മന്നവനെ നോക്കിയവ -
രെന്നുമാനന്ദിച്ചിടുന്നു