1.
സന്തതം സകലരും സന്തോഷധ്വനിയിൽ
സ്തോത്രം സംഗീതം പാടി - ശ്രീയേശുവെ
2.
രാജിത മഹസ്സെഴും മാ മനുസുതനെ
രാജസമ്മാനിതനെ - ശ്രീയേശുവെ
3.
കല്ലറ തുറന്നു വൻ വൈരിയെ തകർത്തു
വല്ലഭനായവനെ - ശ്രീയേശുവെ
4.
നിത്യവും നമുക്കുള്ള ഭാരങ്ങളഖിലം
തീർത്തു തരുന്നവനെ - ശ്രീയേശുവെ
5.
ഭീതിയാം കൂരിരുളഖിലവും നീക്കും
നീതിയിൻ സൂര്യനാകും - ശ്രീയേശുവെ
6.
പാപമില്ലാത്ത തൻ പരിശുദ്ധനാമം
പാടി സ്തുതിച്ചിടുവിൻ - ശ്രീയേശുവെ