1.
ധന്യമായ തന്റെ വേല
മന്നിൽ രക്ഷ തന്നു ഹാ!
ഉന്നതന്റെ വൻ കൃപയ്ക്കു മുന്നിൽ
നമ്മൾ വാഴ്ത്തണം
വൻമഹിമയുള്ള തന്റെ
നാമമെത്ര വന്ദ്യമേ
2.
കാഹളങ്ങളുച്ചനാദ
ഭംഗിയിൽ മുഴങ്ങണം
വീണമീട്ടിപ്പാടൂ നമ്മൾ
മോദഗീതമങ്ങനെ
കിന്നരത്തിനുള്ള കമ്പി -
യീണമേകി നിൽക്കണം
3.
തപ്പുവാദ്യമൊപ്പമുള്ള
ചിട്ടകൾ ചമയ്ക്കണം
തന്ത്രി നാദമെന്നു വേണ്ട
വേണുനാദമോടെയും
നൃത്തഗാനമോടു നമ്മൾ സ്തോത്ര -
മേകി വാഴ്ത്തണം
4.
കരങ്ങൾ കൊട്ടിയുച്ചനാദ
ഭംഗിയിൽ പുകഴ്ത്തണം
വല്ലഭന്റെ നല്ല നാമമെന്നുമെന്നുമുന്നതം
ജീവനുള്ളതൊക്കെയും
യഹോവയെ വണങ്ങണം
34
ദൈവമാം യഹോവയെ
സ്തുതിക്ക തന്റെ മന്ദിരേ - ഓ
വാനഗോള സംവിധാനമേനി
കണ്ടു വാഴ്ത്തുക