1.

പാടും ഞാനെന്നകതാരിലനുദിനം
വാഴും ശ്രീയേശുവിന്നു - ഒരു
കേടും കൂടാതെന്നെ പാലിക്കും നാഥനെ
പാടി സ്തുതിക്കുമെന്നും

2.

സ്വന്തജനമായ യൂദന്മാരെ തള്ളി -
യന്ധതയിൽ കിടന്നു - ബഹു
സന്താപത്തോടുഴന്നിടും പുറജാതി
സന്തതിയെ വീണ്ടോനെ

3.

കാട്ടൊലിവിൻ ശാഖയായിരുന്നയെന്നിൽ
നല്ലഫലം നിറപ്പാൻ - അവൻ
വെട്ടിയിണച്ചെന്നെ നല്ലൊലിവിൻ തരു -
വോടതു ചിന്തിച്ചെന്നും

4.

കൺമണിപോലെന്നെ ഭദ്രമായ് നിത്യവും
കാവൽ ചെയ്തിടുമെന്നും - തന്റെ
കണ്ണുകൊണ്ടെന്നെ നടത്തിടുമെന്നതും
ഓർത്തതിമോദമോടെ

5.

കാന്തനിവനതി മോദമോടെ മേഘ -
വാഹനത്തിൽ കയറി - തന്റെ
കാന്തയോടുല്ലസിച്ചാനന്ദിപ്പാനെഴു -
ന്നള്ളുന്നതോർത്തുകൊണ്ടും

41

പാടും ഞാൻ യേശുവിന്നു
ജീവൻ പോവോളം നന്ദിയോടെ