1.
ദാസനാമെന്റെ നാശമകറ്റാൻ നര -
വേഷമായവതരിച്ച ദൈവജാതനേ
2.
പാപത്തിന്നുടെ ശാപശിക്ഷയാം ദൈവ -
കോപത്തീയിൽ വെന്തെരിഞ്ഞ ജീവനാഥനേ
3.
ശത്രുവാമെന്നെ നിൻപുത്രനാക്കുവാൻ
എന്നിൽ ചേർത്ത നിൻ കൃപയ്ക്കനന്ത സ്തോത്രമേശുവേ
4.
ആർത്തികൾ തീർത്ത കരുണാസമുദ്രമേ! നിന്നെ
സ്തോത്രം ചെയ്‌വാനെന്നെയെന്നും പാത്രമാക്കുക
5.
ജീവനാഥനേ ദേവനന്ദനാ നിന്റെ
ജീവനെന്നിൽ തന്നതിന്നായ് സ്തോത്രമേശുവേ
6.
നാശലോകത്തിൽ ദാസനാമെന്നെ സത്
പ്രകാശമായ് നടത്തിടേണമേശുനാഥനേ