2.

എന്നുള്ളം പ്രശംസിച്ചിടു -
ന്നെന്നും യഹോവയിൽ
മന്നിലെളിയോരഭി -
നന്ദിച്ചിടുമായത്

3.

എന്നോടൊത്തു ചേർന്നു
മഹത്വം നൽക ദേവന്നു
ഒന്നായ് ചേർന്നു നാം തിരു -
നാമത്തെയുയർത്തുക

4.

ഞാൻ പ്രാർത്ഥിച്ചതിന്നവൻ
നൽകിയുത്തരമുടൻ
എൻഭയങ്ങൾ സർവ്വവും
പോക്കി വീണ്ടെടുത്തു മാം

5.

തന്നെ നോക്കിയോർക്കു
പ്രകാശം വന്നവർ മുഖം
ഒന്നിലെങ്കിലുമിടവന്നതില്ല
ലജ്ജിപ്പാൻ

6.

സാധു ഞാൻ കരഞ്ഞതു
കേട്ടു ദേവനെന്നുടെ
ബാധയൊക്കെയിൽ നിന്നുമേകി
രക്ഷ പൂർണ്ണമായ്

7.

ദൈവദൂതനെപ്പോഴും
ഭക്തന്മാരുടെ ചുറ്റും
കാവൽ നിന്നു ഹാ!
വിടുവിച്ചിടുന്നു ശക്തിയാൽ

8.

ദൈവം നല്ലവനെന്ന
തേവരും രുചിക്കുവിൻ
ഏവൻ തന്നെ നമ്പുമോ
നൂനം ഭാഗ്യവാനവൻ

43

1.

വാഴ്ത്തും ഞാൻ യഹോവയെ
സർവ്വകാലവും മുദാ
സ്തോത്രമെപ്പോഴും മമ
നാവിൽനിന്നുയർന്നിടും