1.

കരുണ നിറഞ്ഞ കണ്ണുള്ളോനവൻ
തൻ ജനത്തിൻ കരച്ചിൽ
കരളലിഞ്ഞു കേൾക്കും കാതുള്ളോൻ
ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ടു ചുമന്നൊഴിപ്പതിന്നു
കുരിശെടുത്തു ഗോൽഗോത്താവിൽ പോയോനെ

2.

വഴിയും സത്യവും ജീവനുമിവനേ
അവന്നരികിൽ വരുവിൻ
വഴിയുമാശ്വാസമേകുമേയവൻ
പാപച്ചുമടൊഴിച്ചവൻ
മഴയും മഞ്ഞും പെയ്യുമ്പോലുള്ളിൽ
കൃപ പൊഴിയുമേമേഘത്തൂണിൽനിന്നു പാടി

3.

മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ
ഭൂമിരാജാക്കന്മാരെ
ഭരിച്ചു വാഴുമേകനായകൻ
നമ്മെ സ്നേഹിച്ചവൻ
തിരു ച്ചോരയിൽ കഴുകി നമ്മെയെല്ലാം
ശുദ്ധീകരിച്ച വിശ്വസ്തസാക്ഷിയെ നിനച്ചു

4.

കാലുകളുലയിൽ കാച്ചിപ്പഴുപ്പിച്ച
നല്ല പിച്ചളയ്ക്കൊത്തതും
ചേലൊടു മുഖഭാവമാദിത്യൻ
ശക്തിയോടു പ്രകാശിക്കും പോലെയും
തലമുടി ധവളപഞ്ഞിപോലെയുമിരി -
ക്കുന്ന ദൈവകുഞ്ഞാടിനെ

5.

വലിയ ദൈവദൂതന്റെ ശബ്ദവും
ദേവകാഹളവും തന്റെ
വിളിയോടിടകലർന്നു മുഴങ്ങവേ
വാനലോകത്തിൽ നിന്നേശു
ജ്വലിക്കുമഗ്നിമേഘത്തിൽ വെളിപ്പെടും
കലങ്ങും ദുഷ്ടർ തന്മക്കളാനന്ദിക്കും

6.

മന്നവമന്നനാകുന്ന മശിഹായയെ
മഹാസേനയിൽ കർത്തനെ
മണ്ണു വിണ്ണും പടച്ചവനെ മനുവേലെ
മനുനന്ദനനെ, പര
നന്ദനനെമരിനന്ദനനെ, രാജനന്ദനനെ
നിങ്ങൾ നന്ദിയോടു പാടി

7.

ഹല്ലേലുയ്യാ പാടി സ്തുതിപ്പിനേശുവേ
യേശുനാമത്തിനു ജയം
അല്ലലെല്ലാമവനകലെ കളയുമേ
യേശുരാജാവിന്നോശന്ന
നല്ലവനാം യേശുരാജൻ വരും സർവ്വ
വല്ലഭാ യേശുവേ വേഗം വരേണമേ

44

സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ
ഹല്ലേലുയ്യാ പാടി
സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ
സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാ -
നധിപനായ് വന്ന ദൈവകുഞ്ഞാടിനെ