51
1.
ഉന്നതനേശുവെ വാഴ്ത്തിടുവിൻ
ഉച്ചത്തിൽ സ്തുതി പാടിടുവിൻ
വന്ദിതനാമവൻ വല്ലഭനാം - നാം
വന്ദനം ചെയ്തിടുവിൻ
2.
മന്നിതിൽ വന്നവൻ മാനവനായ്
തന്നുയിർ തന്നു മാനവർക്കായ്
ഇന്നു മഹിമയിൽ വാഴുന്നു നമുക്കായ്
ഉന്നതനായ് മാനുവേൽ
3.
നാൾതോറും ഭാരം ചുമന്നൊഴിക്കും
നല്ലൊരു രക്ഷാനായകൻ താൻ
ആകയാൽ ചിന്താഭാരങ്ങളകന്നി -
ന്നൂഴിയിൽ പാർക്കുക നാം
4.
ശിക്ഷകൾ തന്നാലും കൈവിടാതെ
രക്ഷകൻ കാത്തു സൂക്ഷിച്ചിടും
നന്മയല്ലാതവൻ തിന്മയായൊന്നും
നൽകയില്ലൊരിക്കലുമേ
5.
വന്നിടും വാനവിതാനമതിൽ
ചേർന്നിടും നമ്മൾ തന്നരികിൽ
പാർത്തിടും തൻ മുഖകാന്തിയിലെന്നും
സ്തോത്രം ഹാ! ഹല്ലെലുയ്യ!