1.
ഇല്ലില്ലിതുപോൽ നല്ലോരു നാഥൻ
എല്ലാർക്കുമായ് തൻ ജീവൻ വെടിഞ്ഞവൻ
എല്ലാ നാവുമേറ്റു ചൊല്ലണം
കർത്താവെന്നു ചൊല്ലണം
എല്ലാ മർത്യരും തൻ മുൻവണങ്ങണം
മുഴങ്കാൽ മടക്കണം
2.
വീടുവിട്ടോടി പാപക്കുഴിയിൽ
വീണുവലഞ്ഞു കാണാതെ പോയി നാം
വേറില്ലാരും കണ്ടെടുക്കുവാൻ
നമ്മെ വീണ്ടെടുക്കുവാൻ
വീട്ടിലെത്തുംവരെ തോളിലേന്തുവാൻ
സ്നേഹകൈയിൽ താങ്ങുവാൻ
3.
സ്വർഗ്ഗത്തിലുമീ ഭൂമിയിലും താൻ
സർവ്വാധികാരം പ്രാപിച്ച നായകൻ
ആകയാൽ തൻസേവ ചെയ്യുവിൻ
പാദസേവ ചെയ്യുവിൻ
ലോകാവസാനംവരെ കൂടെയുണ്ടവൻ
മാറാതെന്നുമുണ്ടവൻ
4.
കൈവേലയല്ലാ വീടൊന്നു വിണ്ണിൽ
കൈവശമാകും നമ്മൾക്കു ഭാവിയിൽ
കാന്തനോടൊത്താനന്ദിച്ചിടാം
അവിടാശ്വസിച്ചിടാം
കാലാകാലങ്ങളായ് വിശ്വസിച്ചവ -
രെല്ലാമൊന്നു ചേർന്നിടും