1.

ഭംഗമില്ലാതെ പര മോന്നതനായുലകി -
ലെങ്ങും നിറഞ്ഞു മരുവും പരാപരന്നു

2.

ജീവനില്ലാതിരുന്നോ രാദിജലമതിന്മേ -
ലാവസിച്ചുയിർ കൊടുത്ത പിതാമഹന്നു

3.

ഏകജാതനാം തിരു സൂനുവെ ദയയോടു
ലോകരക്ഷയ്ക്കു നൽകിയ സുരാധിപന്നു

4.

നീതിയോടിഹലോക ജീവിതം കഴിപ്പതി -
ന്നാവിതന്നനുഗ്രഹിക്കു മഖിലേശന്നു

5.

ദേവനിവാസമായി ഭൂവിനെ ശരിയാക്കി
മേവുവാൻ കൃപയരുളും സനാതനന്നു

59

മംഗളം ദേവദേവന്നു പ്രതിദിനവും
മംഗളം ദേവദേവന്നു