1.
പരമനിൻ മഹിമയീ ധരണിയിൽ തെളിയിപ്പാൻ
നരനായ് - ജനിച്ച - സുരനാ - യകനാം
2.
ഇരുളിൻ ഭരണമെല്ലാ നരരിലും പരന്നതാൽ
അരുളേ - കിയനാ - രതം - കാത്തിടുന്ന
3.
ദുരിതഫലമായുള്ള മരണമതിങ്കൽനിന്നു
തിരുവീ - ണ്ടെടുപ്പാൽ വിടുവി - ച്ചു ഭവാൻ
4.
ശരണമെനിക്കു ഭവാൻ പരമൊരു ഗതിയില്ല
പരമാ - ത്മജാ നി - ന്നടികൂ - പ്പിടുന്നേൻ
5.
തിരുശരീരമെനിക്കായ് കുരിശതിൽ ബലിയാക്കി
തിരുനീ - തി ഫലി - പ്പതിന്നായ് ശ്രമിച്ച
6.
മരിച്ചു തിരികെ ജീവിച്ചമർത്യനായ് ഭവിച്ചതാൽ
മരണ - ത്തെ നീക്കാ - നധികാ - രമാർന്ന