1.

നിൻ പ്രിയസുതനെ
ക്രൂശിന്മേൽ തകർത്തെൻ
കടമഖിലവും തീർത്തല്ലോ
സങ്കടം സകലവും തീർന്നു പ്രത്യാശയി -
ലെൻമനമാശ്വസിക്കുന്നല്ലോ

2.

മറ്റൊരുവനുമിതു ചെയ്തില്ല കനി -
വുറ്റവരിതുപോൽ മറ്റില്ല
മാനവ പാതകമേറ്റു മരിച്ചതു
മന്നിലിതെന്നിയെ മറ്റില്ല

3.

മനസ്സലിവഗതയിൽ കാണിച്ചു മമ
മലിനതയാകവെ മായിച്ചു
മാറിലണച്ചു നിൻമഹിമയെഴുന്നൊരു
മന്ദിരേ ചേർത്തെന്നെ മാനിച്ചു

4.

പരിശുദ്ധൻ പരിശുദ്ധനെന്നും ചൊല്ലി
തിരുമുമ്പിൽ ദൂതർ വീഴുന്നെങ്കിൽ
പാപത്തിൽ ജീവിച്ചൊ -
രെന്നെയോർത്തതിൻ
നന്ദി ഞാനെങ്ങനെ കാണിക്കും!

68

ദേവാ! ത്രീയേകാ നീ
കൃപ ചെയ്തതിനാൽ
നിൻ പാദാശ്രിതനായി വീണു
വണങ്ങുന്നേൻ