1.

എന്റെ വിഷമതകൾ തന്നെയറിയിച്ചു ഞാൻ
എന്റെ സമീപമവനെത്തി ഉതവി നൽകാൻ
എല്ലാമായെന്നും എനിക്കുണ്ടവനതാൽ
തെല്ലും ഭയം വേണ്ടിനി

2.

മർത്യനിലാശ്രയിക്കാതത്തൽ വരുന്നേരത്തിൽ
കർത്താവിലാശ്രയിപ്പതെത്രയോ നല്ലതോർത്താൽ!
ശത്രുക്കൾ മുമ്പിൽ തൻ
ശക്തിയിൽ ഞാൻ ജയ -
കീർത്തനങ്ങൾ പാടിടും

3.

ഉല്ലാസ ജയഘോഷമുണ്ടുകൂടാരങ്ങളിൽ
ഉത്തമഭക്തരുടെ ശുദ്ധഹൃദയങ്ങളിൽ
എത്ര വിഷമതകൾ വന്നാലും പാടു -
മെന്നാളും സ്തുതിഗീതങ്ങൾ

4.

നിത്യതാതന്നു സ്തുതി സത്യാത്മാവിന്നു സ്തുതി
മർത്യർക്കു രക്ഷ തന്ന
ക്രിസ്തുനാഥന്നു സ്തുതി
നിത്യതയിൽ നമ്മളെത്തുമന്നാളും
തുടരും പരമസ്തുതി

73

ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ
അവൻ നല്ലവനാകയാൽ ദേവനെ
തന്നുടെ കാരുണ്യം എന്നേക്കുമുള്ളത്
എന്നേക്കുമുള്ളതെന്ന്