1.
അർദ്ധപ്രാണനായ് കിടന്നൊ - രെന്നെ
രക്ഷ ചെയ്തിടുവാനായ് ആ ആ
താണിറങ്ങി ഭൂവിൽ നീ വന്നിതോ!
2.
കീറ്റുശീലയിൽ പൊതിഞ്ഞ
പൊന്നുമേനിയെങ്ങു ശയിപ്പു ആ ആ
പുൽത്തൊഴുത്തിലല്ലയോ നാഥനേ!
3.
ഗത്ശെമന പൂവനത്തിൽ
പാപചഷകം കണ്ടൊരു നേരം ആ ആ
മണ്ണിൽ വീണുപോയവൻ ആർത്തനായ്
4.
നിണമണിഞ്ഞ മേനിയിൽ വൻ
കുരിശുമേന്തി പാടുകളേറ്റ് ആ ആ
വീണു വീണു പോകയാണെൻ പരൻ!
5.
കുരിശിൽ കൈകാൽകൾ വിരിച്ച്
ശിരസ്സിൽ മുൾക്കിരീടമണിഞ്ഞു ആ ആ
തല ചുമലിൽ ചായ്ച്ചവൻ കേഴുന്നു
6.
സകലരും കൈവിട്ടനേരം
പ്രാണൻ കുരിശിൽ
യാഗമായ്ത്തീർന്നു ആ ആ
വീണ്ടെടുത്തെൻ പ്രാണനെ സ്നേഹവാൻ