1.
ആദിയുമവനാം അന്തവുമവനാം
അത്ഭുത രക്ഷകനാം - നമ്മെ
തേടിയീധാത്രിയിൽ വന്നു തൻജീവനെ
തന്നൊരു സ്നേഹിതനാം
2.
സമ്പന്നനെന്നാൽ നമ്മെ കരുതി
നിർധനനായിത്തീർന്ന - തന്റെ
നിസ്തുല്യമാം കൃപ നിത്യവും ധ്യാനിച്ചു
വാഴ്ത്തി സ്തുതിക്കുക നാം
3.
വാനം ഭൂവനം എല്ലാം ചമച്ചോൻ
ഹീനമരക്കുരിശിൽ - നമ്മെ
സ്നേഹിച്ചു ശാപമൃത്യുവരിച്ചു
രക്ഷിച്ചതും നിനച്ച്
4.
നന്ദിയാലുള്ളം നന്നേ നിറഞ്ഞു
വന്ദനം ചെയ്തിടുവിൻ - ദൈവ
നന്ദനൻ ചെയ്ത നന്മകളോർത്തു
കീർത്തനം പാടിടുവിൻ
82
എന്നാളും സ്തുതിച്ചിടുവിൻ - യേശു
രാജാധിരാജാവിനെ നമ്മൾ
പാടി പുകഴ്ത്തിടുവിൻ