1.
ദേവദൂതരാകാശേ ദിവ്യ
ഗീതങ്ങൾ പാടി
കേവലാനന്ദത്തോടു മേവി
സ്തുതി ചെയ്യുന്ന
2.
സകല ലോകങ്ങളിലെ
സർവ്വ ഗണങ്ങളെയും
സുഖമുടനെ പടച്ചു
സകലനാളും പാലിക്കും
3.
നരഗണങ്ങളിന്നതി
ദുരിതമൊഴിപ്പതിന്നായ്
തിരുമകനെ നരനായ്
ധരിണിയിങ്കലയച്ച
4.
പാപബോധം വരുത്തി
പാപിയെ ശുദ്ധമാക്കാൻ
പാവനാത്മാവെ നൽകും
ജീവജലാശയമാം
5.
ആദരവോടു തന്റെ
വേദവെളിവുമനു
ജാതികൾക്കരുളിയ
ആദിനാഥനാകുന്ന