1.
രാത്രികാലം മുഴുവൻ
ദൈവാലയത്തിൽ നിൽക്കും
ദാസന്മാരേ ഭവാന്മാർ വാഴ്ത്തിടിൻ
2.
ശുദ്ധമന്ദിരത്തിങ്കൽ
കൈകളുയർത്തി നിങ്ങൾ
വാഴ്ത്തുവിൻ യഹോവയെ വാഴ്ത്തിടിൻ
3.
ആകാശം ഭൂമിയിവ
നിർമ്മിച്ച ദേവദേവൻ
സീയോനിൽ നിന്നു നിന്നെ വാഴ്ത്തട്ടെ
4.
ഏകൻ ത്രിയേകനാകും
സ്നേഹസ്വരൂപിയെന്നും
ഏകട്ടെ മംഗളങ്ങൾ മേന്മേലായ്
85
വാഴ്ത്തുവിൻ പരം വാഴ്ത്തുവിൻ