2.

ഉന്നതത്തെ വിട്ടുവന്നു
മന്നിടത്തിൽ ശാപമേറ്റു
പാപികളെ വീണ്ടെടുത്ത
പരമേശാ! സ്തുതി തവ!

3.

സുഖം ബലമിവ തന്നു
ദുരിതങ്ങൾ തുലച്ചിന്നു
തിരുമുഖമണച്ചൊരു തിരുസുതാ
സ്തുതി തവ!

4.

മനമതിൽ സമാധാനം
ദിനന്തോറുമടിയരിൽ
നിറവായി പകരുന്ന നിഖിലേശാ!
സ്തുതി തവ!

5.

വരവിനായൊരുങ്ങി
ഞാനനുദിനമിരിക്കുവാൻ
ഒരുക്കി മാം നടത്തിടുമൊരുവനേ!
സ്തുതി തവ!

6.

ദിനവും നിന്നടിയിണ
ശരണമെന്നുറച്ചു ഞാൻ
മരുവുവാനരുളേണം മനുവേലാ!
സ്തുതി തവ!

7.

കൃപയെന്മേൽ ചൊരിയുക
പുതുശക്തി നിറയ്ക്കുക
ചിറകിൻകീഴ്മറയ്ക്കുക ചിരന്തന!
സ്തുതി തവ!

87

1.

ദേവഗണനായകനേ!
പാപഭയനാശകനേ!
ദീനജനപാലകനേ!
ദിനമെന്നും സ്തുതി തവ!