1.
നാശമകറ്റുവാൻ മാനുജരൂപിയായ്
ഭൂമിയിൽ വന്നവനേ! സദാ തവ
2.
നീതിയിൻ തീയതിൽ വെന്തെരിഞ്ഞിടുവാൻ
ദേഹം കൊടുത്ത പരാ! സദാ തവ
3.
ഊമരുമന്ധരുമാദിയായുള്ളവർ -
ക്കാമയം തീർത്ത വിഭോ! സദാ തവ
4.
ചഞ്ചലമാനസനാകിയ പേതൃവിൻ
സങ്കടം തീർത്തവനേ! സദാ തവ
5.
മേരിയതാം വരനാരിതൻ സേവയെ
സ്വീകരിച്ചൊരു ഗുരോ! സദാ തവ
6.
ചില്ലികൾ രണ്ടിനാൽ നിൻകൃപ തേടിയ
ധന്യയിൻ പൊൻകുടം നീ! സദാ തവ
7.
രാജകുമാരകാ! സാധുജനാവന -
ലോലുപാ! വന്ദ്യ വിഭോ! സദാ തവ
8.
കാരിരുൾ നീക്കിടും നിൻമുഖചന്ദ്രനെ
കാണുവാൻ ആഗ്രഹമേ! സദാ തവ