2.

ശത്രുവിൻ ശക്തികളേ -
ശാതെയെന്നെയീ
ആഴ്ചമുഴുവനും
കാത്തതിനാൽ

3.

വീഴ്ചകളേശാതെ
സൂക്ഷിച്ചതോർത്തിന്നു
കാഴ്ചവയ്ക്കുന്നെന്നെ
നിൻ പാദത്തിൽ

4.

ആഴ്ചവട്ടത്തിന്റെ
ഒന്നാം ദിനം നിന്നെ
ആദിപിതാക്കന്മാർ
വാഴ്ത്തിയപോൽ

5.

ഇമ്പമോടിന്നിതാ
നിൻ മക്കളൊന്നിച്ചു
തുമ്പമെന്യേ നിന്നെ
കുമ്പിടുന്നു

6.

ശുദ്ധരോടൊന്നിച്ചു
സ്തോത്രം ചെയ്‌വാനെന്നെ
പാത്രമാക്കിയോനെ
വാഴ്ത്തുന്നിപ്പോൾ

7.

നാറ്റം പിടിച്ചു ഞാൻ
ചേറ്റിൽ കിടന്നപ്പോ -
ളേറ്റിയ കർത്തനെ
വാഴ്ത്തുന്നിപ്പോൾ

89

1.

വാഴ്ത്തിടും ഞാനെന്റെ
രക്ഷകനെയെന്നും
സ്തോത്രം ചെയ്യും തന്റെ
വൻ കൃപയ്ക്കായ്