1.

സംഖ്യയില്ലാ ദൂതർ തവ
സന്നിധിയിൽ നിന്നഹോ
സന്തതം സ്തുതി നിറയും
സംഗീതങ്ങൾ പാടിടും

2.

പാതകരിൽ പാതകരാം
പാപികളെ തേടി നീ
പാവനകുമാരനെയീ
പാരിലേക്കയച്ചു നീ

3.

നിസ്തുല്യമാം ദിവ്യസ്നേഹം
നിന്നിൽ മാത്രം ദൈവമേ!
അന്യരറിയുന്നില്ലതു
ധന്യർ നിന്റെ മക്കളേ

4.

അന്യസഹായം നിൻ മക്കൾക്കൊന്നും
വേണ്ടാ മന്നിതിൽ
അന്നന്നുവേണ്ടുന്നതെല്ലാം
തന്നിടും പിതാവു നീ

5.

നിന്റെ തിരുനാമം
ഞങ്ങൾ നിത്യവും സ്തുതിക്കയിൽ
നിർണ്ണയം നിൻ കൈകൾ ഞങ്ങൾ
കണ്ണുനീർ തുടച്ചിടും

90

ആദിയന്തമില്ലാ - അരുമ പിതാവേ!
ബഹുമതി നിനക്കേ
ബഹുമതി നിനക്കേ
ഓ ഓ ഓ ബഹുമതി നിനക്കേ