1.

അകൃത്യങ്ങൾ നീക്കി പാപങ്ങൾ പോക്കി
അവൻ മകനാക്കി സ്വർഗ്ഗത്തിലിരുത്തി

2.

അനുദിനമിന്നു അനുഭവിക്കുന്നു
ആത്മസന്തോഷം അനന്ത സൗഭാഗ്യം

3.

അന്ത്യം വരെയും അന്തികേയുള്ള
ആരോമൽസഖി താൻ ആരുമില്ലിതുപോൽ

4.

അത്ഭുതമേശുവിന്നനുപമ സ്നേഹം
ആരാലും വർണ്ണ്യമല്ലവൻ കൃപകൾ

5.

അൽപ്പനാൾ മാത്രം കൂടാരവാസം
അക്കരെ നാട്ടിൽ ചെല്ലുമെൻ വീട്ടിൽ

91

ആനന്ദമായ് ആത്മനാഥനെ
ആയുസ്സെല്ലാം ഞാൻ പാടി സ്തുതിക്കും