2.
നാമല്ലോ മഹാദൈവത്തിൻ
കാരുണ്യം രുചിച്ചവർ
സത്യമായ് ഭജിപ്പാൻ നമ്മേപ്പോലെ
ഭാരമുളേളാരാർ?
കീർത്തിപ്പിൻ പ്രസ്താവിപ്പിൻ
തൻനാമത്തിൻ മാഹാത്മ്യത്തെ
3.
കീർത്തിച്ചിടുവിൻ തൻനിത്യസ്നേഹ
കാരുണ്യങ്ങൾക്കായ്
ആപത്സന്ധിയിങ്കൽ
ഭൃത്യർക്കേകിയ തുണയ്ക്കുമായ്
കീർത്തിപ്പിൻ പ്രസ്താവിപ്പിൻ
തൻനാമത്തിൻ മാഹാത്മ്യത്തെ
4.
ശത്രുവിങ്കൽ നിന്നും നിത്യം
നമ്മെ രക്ഷിച്ചിടുന്നോൻ
ആലസ്യങ്ങളിൽ തൻമാർവ്വിൽ
വിശ്രമത്തെ നൽകുന്നോൻ
വിശ്വസ്തൻ വിശ്വസ്തനാം
ക്രിസ്തേശുവെ പുകഴ്ത്തുവിൻ
5.
എന്നും മാറ്റമില്ലാത്തോനായ്
വാഴും നിത്യരാജാവേ!
സർവ്വസൃഷ്ടിയേയും മുറ്റും പോറ്റും
രക്ഷാകർത്താവേ!
നിന്നെ മാത്രം നിന്നെ മാത്രം
എന്നും ഞങ്ങൾ വന്ദിക്കും
6.
സ്നേഹമാം പിതാവിന്നും
വാത്സല്യ രക്ഷിതാവിന്നും
നിത്യാശ്വാസമേകിപ്പാലിക്കും
വിശുദ്ധാത്മാവിന്നും
സ്തോത്രം സ്തോത്രം സ്തോത്രം
സ്തോത്രം സ്തോത്രം നിത്യകാലവും
7.
ഹാ വിമുക്തരെ! നാം ക്രിസ്തു
നാഥനെ പുകഴ്ത്തുവിൻ
ക്രൂശിന്മേൽ ചൊരിഞ്ഞ രക്തം മൂലം
നമ്മെ രക്ഷിച്ചോൻ
ധന്യൻ ധന്യൻ ധന്യനാം
ക്രിസ്തേശുവെ പുകഴ്ത്തുവിൻ*