1.

രക്ഷയുടെ പ്രത്യാശയുമണിഞ്ഞ്
രക്ഷകനേശുവിൻ നാമവും ധരിച്ച്
ആത്മവരങ്ങളാലലംകൃതരായി നാം
ആത്മനാഥനെ പാടി സ്തുതിക്കാം

2.

നന്ദി നിറഞ്ഞവരായവൻ ചെയ്തതാം
നന്മകളോരോന്നായ് ഓർത്തു നിരന്തരം
ആദിപിതാക്കന്മാരാരാധിച്ചതുപോൽ
മോദമോടാത്മാവിൽ പാടിസ്തുതിക്കാം

3.

രക്ഷകനായ് പരിപാലകനായാത്മ
ദായകനായ് സൗഖ്യമേകും യഹോവയായ്
നിത്യവും നമ്മെ വഴി നടത്തിടുന്ന
സ്തുത്യനാം യാഹിനെ പാടിസ്തുതിക്കാം

4.

സ്വർഗ്ഗസന്തോഷത്തിന്നുറവയിൽ നിന്നും
നിത്യവും പാനം ചെയ്താനന്ദിപ്പതിന്നായ്
അവൻ നമ്മിലും നാമവനിലുമായതാം
നിസ്തുല ബന്ധത്തിന്നായി സ്തുതിക്കാം

94

സ്തുതിച്ചുപാടാം മഹിമനവനെ
മഹത്വപൂർണ്ണനാം ത്രിയേക നാഥനെ