1.

പാപമാം ചേറ്റിൽനിന്നുയർത്തിയെന്നെ
പാറയാം ക്രിസ്തുവിൽ നിറുത്തിയല്ലോ
പാടുവാനായ് പുതുപാട്ടു തന്നു
പാടിസ്തുതിക്കുമെന്നായുസ്സെല്ലാം

2.

ആദരിക്കേണ്ടവരവഗണിച്ചാൽ
അനുഗ്രഹിച്ചിടുന്നനുദിനവും
ആനന്ദിപ്പിക്കുന്നു ആശ്വസിപ്പിക്കുന്നു
ആയിരം മനുഷ്യരിൽ നല്ലവനായ്

3.

പർവ്വതങ്ങളും കുന്നുകളും
പാരിതിൽനിന്നു മാറിയാലും
പരിശുദ്ധനുടെ വൻദയയാൽ
പാരിലനുദിനം പാർത്തിടുന്നു

4.

വാനവും ഭൂമിയും സർവ്വസ്വവും
ഊനമില്ലാതെ ചമച്ചവനേ!
മാനവരക്ഷകാ! മാന്യമഹോന്നതാ!
മാനവും മഹത്വവും നിനക്കാമ്മേൻ

95

വിശുദ്ധനാം കർത്താവേ!
വിശ്വസ്തനാം കർത്താവേ!
വീണ്ടെടുത്തല്ലോ ഏഴയാമെന്നെ
വീണുവണങ്ങി സ്തുതിച്ചിടുന്നേ