1.
മാട്ടിൻ തൊഴുത്തിൽ കിടന്ന
മാന്യസുതനേ!
ഹീനവേഷമെടുത്ത നിന്നെ
വാഴ്ത്തിടുന്നു ഞാൻ
2.
വേഷത്തിൽ മനുഷ്യനായി
കാണപ്പെട്ടോനേ!
മനുഷ്യജന്മം എടുത്ത നിന്നെ
വാഴ്ത്തിടുന്നു ഞാൻ
3.
പാതകർക്കായ് നീതിവഴി
ഓതിത്തന്നോനേ!
പാരിടത്തിൽ നിന്നെ ഓർത്തു
വാഴ്ത്തിടുന്നു ഞാൻ
4.
ഗതസമനേ അതിവ്യഥയിൽ
പ്രാർത്ഥിച്ചവനേ!
അതികഠിനം വിയർത്തവനേ!
വാഴ്ത്തിടുന്നു ഞാൻ
5.
കുരിശെടുത്തു കാൽവറിയിൽ
നടന്നുപോയോനേ!
തൃപ്പാദം രണ്ടും ചുംബിച്ചിപ്പോൾ
വാഴ്ത്തിടുന്നു ഞാൻ
6.
കുരിശിലേറി മരിച്ചുയിർത്തു
സ്വർഗ്ഗേ പോയോനേ!
നിത്യം ജീവിക്കുന്ന നിന്നെ
വാഴ്ത്തിടുന്നു ഞാൻ
7.
ദൂതരുമായ് മേഘവാഹ -
നെ വരുന്നോനേ!
വേഗം നിന്നെ കാണ്മതിന്നായ്
കാത്തിടുന്നു ഞാൻ