2.
നീതിയെന്തെന്നറിവതിന്നു
പ്രാപ്തിയില്ലാ ഞങ്ങളിൽ
നീതിമത്ത്വം കരുണമൂലം
നൽകിയോനേ! വന്ദനം
3.
ഗളമൊടിച്ചു കളയവേണ്ടും
കഴുതകൾക്കു തുല്യരായ്
വെളിയിൽ നിന്നോരെളിയ
ഞങ്ങൾ നീ നിമിത്തം മുക്തരായ്
4.
കല്ലിലുള്ളെഴുത്തു മാച്ചു
ഞങ്ങൾ തന്നുള്ളങ്ങളിൽ
നല്ല നിൻവഴി തെളിച്ചു തന്ന
നാഥാ വന്ദനം
5.
തീരെയെളിയോരടിയാർ
ചെയ്യുമീയാരാധനം
പാരമാം കരുണ പൂണ്ടു
സ്വീകരിക്ക സാദരം
6.
കീർത്തനങ്ങൾ പാടി ഞങ്ങൾ
നിത്യകാലം നിന്നുടെ
സത്തമമാം സന്നിധിയിൽ
വാഴുമാറാകേണമേ