2.
തിരുസന്നിധിയോടണയും സമയം
വരുമൊരു കുതുകം ലോകം തരുമോ?
വരുവിൻ അവന്നരികിൽ - തൻനാമം
പുകഴ്ത്തി വണങ്ങുക നാം - എന്നാളും
3.
സുരഭിലതൈലം പകരുന്നതു സമ -
മവനുടെ നാമം - നലമഭിരാമം
അഴലിൽ - മൃതിനിഴലിൽ - തൻനാമം
സുഖമരുളിടുവതാ - മെന്നാളും
4.
മരുഭൂമിയിലെ മാറയിലൊരു തരു -
ശിഖരം മധുരം തരുവാനിടയായ്
അതുപോൽ - തിരുസവിധം തൻനാമം
പുകഴ്ത്തി വണങ്ങുക നാം - എന്നാളും
99
1.
അരികേ വരുമാരെയുമാശ്വസിപ്പി -
ച്ചരുമയോടവരോടരുളുന്നവനാം
പരനെ - മനുസുതനെ - തൻനാമം
പുകഴ്ത്തി വണങ്ങുക നാം - എന്നാളും