1.
ദാസരിന്നഴലൊഴിച്ചുള്ളിൽ ആനന്ദമേകും
യേശുവേ കൃപയിന്നഴകേ!
നാശലോകത്തിൽ മനുഷ്യ -
നായുദിച്ചു മെയ് വെളിച്ചം
വീശുമതി ശോഭയുള്ളോരു
വെളിച്ചത്തി - ന്നീശനേ
യേശുനായകനേ!
2.
ആയിരമായിരം വാനവർ വണങ്ങും
പതിനായിരം പേരിലു - ത്തമനേ!
കായമെടുത്താദിപാപ -
മേറ്റതിനെ മാറ്റുവാനായ്
മായമറ്റുള്ളോരു കുഞ്ഞാടായ്
മന്നിൽ വന്ന - വാനവനേ!
യേശുനാഥനേ!
3.
ഉലകിലുള്ള പിഴകളെയെല്ലാം ചുമന്നെടുത്തു
കളവതിന്നു ഗതശമേനെന്ന
തലമതിൽപോയ്ക്കഠിനമുൾപ്പാ -
ടനുഭവിച്ചു പരിതപിച്ചി -
ട്ടുടൽ വിയർത്തു തിരുശരീരത്തിൽ
നിന്നു ചൊരിഞ്ഞു - രുധിര -
മിപ്പാപിയെക്കനിഞ്ഞു
4.
ഇരുളമർന്നു പരജനം വന്നു
നിന്നെപ്പിടിപ്പാ -
നരികിലണയുമളവിലൊരുവന്റെ
ചെവിയറുത്തുഝടിതിപേത്രൻ
അവനു തൃക്കൈ സുഖമതേകി
കഠിനകയ്യർകൈകളിലയ്യോ
നിന്നെ നീ വിറ്റു
കഠിനനാമെന്നിൽ കനിവുറ്റു
5.
കൊലവിധിച്ചു തലവരേൽപ്പിച്ചു
നിന്നെപ്പിലാതൻ
വിലമതിച്ചു കുരിശിനേൽപ്പിച്ചു
പലവിധപാടേറ്റ പിൻപു -
കുരിശിലെച്ചാവനുഭവിച്ചു
പുതുശവക്കല്ലറയിലടക്കി
പാതാളത്തിലെത്തി
മൂന്നാം നാളിലുയിർത്തു
6.
ഗലീലയാവിൻ കടലിലെക്കരയിൽ
ശിഷ്യർക്കു മൂന്നാം -
തവണ നീ പ്രത്യക്ഷനായപ്പോൾ
ഇരവിലൊക്കെപ്പണികൾ നോക്കി
വിഫലരായി വിവശരായി
മരുവുമവരോടരുളി വീശുവാൻ
വീശിനാരേശി വലയിൽ
വളരെ വലിയ മത്സ്യങ്ങൾ
7.
എളിയശിഷ്യർക്കമലനാത്മാവെ -
നൽകുവാൻ സ്വർഗ്ഗ
സ്ഥലപിതാവിൻ വലമമർന്നോനേ!
പുഴുവതാമീയടിയനു നിൻ
കഴലിണത്താരഭയമേകി
കരളലിഞ്ഞു കൃപയിൽ നടത്തി
നീ വരുന്നേരം
കനകലോകം ചേർത്തുകൊള്ളുക