1.

ഹന്ത! ജീവദയാനിധേ തവ
സ്വന്ത സൂനുവിലെന്നുടെ
ബന്ധുതയ്ക്കൊരു മാർഗ്ഗമേകിയ
നിൻകൃപയ്ക്കഭിവന്ദനം

2.

ജീവലോകമതിങ്കൽ നിന്നതി
ശാപമേറിയ ഭൂതലേ
ജീവപൂർത്തിവരുത്തുവാൻ തവ
ദിവ്യസൂനുവെ നൽകി നീ

3.

പാപമേറ്റു വലഞ്ഞലഞ്ഞതി -
ഭാരമാർന്നുഴലുമ്പോഴെൻ
ശാപമാകെയൊഴിച്ച നിൻകൃപ
ജീവനായ് വിലസുന്നിതാ

4.

നിൻസുതങ്കലിരുന്ന വൻകൃപ
എങ്കലേക്കു പകർന്നു നീ
നിൻസഭാംഗനിലയ്ക്കെനിക്ക -
വകാശമേകിയതോർത്തിതാ

5.

ദേവരാജ്യമനന്തശക്തിയിലീ
ജഗത്തിലുദിക്കവേ
ജീവനായകസമ്മുഖം മമ
കാണുവാൻ കൃപ ചെയ്യണേ

101

സന്തതം വന്ദനമെൻ പരമേ -
ശനേയനുവാസരം