1.

ശ്രീസുരസേവിത പാദജലജ - യുഗ
പാവന ഭാസുര ഭാവസുജന
സർവ്വേശ സൗന്ദര്യ! ഗുണസാരമാധുര്യ!

2.

ആദിയിലേദനിലാദിമനുജർ - ചെയ്ത
പാതകമാകവെ ആഹനിച്ചിടാൻ
ഉൽക്കൃഷ്ടയജനം ചെയ്ത തുഷ്ടസുജന

3.

പാപവൻഭാരമപാകരിച്ചിടാൻ - അതി
ശാപകരമാമീ ഭൂതലത്തിങ്കൽ
ക്രൂശിൽ മൃതിമൂലം ജയിച്ച നേതാവേ!

4.

ഘോരവിഷം കുടിച്ചെങ്ങൾ തൻ ജീവൻ
ബഹു സാരമായ് കാത്തൊരു ധർമ്മ സുധീരാ!
സൽബുദ്ധി തരണം നിന്നെയെന്നും സ്തുതിപ്പാൻ

103

മഹിമാസനനേ! മധുരാനനനേ!