1.

ആർത്തികൾ നീക്കുമീ
പാർത്ഥിവൻ തന്നുടെ
വാർത്തയിൽ വൈഭവത്തെ ദിനംതോറും
കീർത്തനം ചെയ്തിടുവൻ

2.

ശ്രേഷ്ഠതയുള്ള തൻ വീട്ടിനെ വിട്ടിഹ
ദുഃഷ്ടനരർക്കു വേണ്ടി - മരണത്തിൽ
പെട്ട മഹേശനിവൻ

3.

പാപവശാലുളവായ മരണത്തെ
കേലവം നീക്കിയെന്നെ - തൻ ജീവനിൽ
ഭാഗിയാക്കിടുന്നതാൽ

4.

സ്വന്ത കഷ്ടങ്ങളാലെൻ ദുരിതങ്ങളെ
ചന്തമായ് നീക്കിയതോടുയർന്നതാം
ചിന്തയെ തന്നെനിക്കു

5.

ലോകദുഃഖങ്ങളിലൊന്നിനുമെന്നുടെ
ശോകമില്ലാ നിലയെ - മറിപ്പതി -
ന്നാകുകയില്ല തെല്ലും

110

വാഴ്ത്തിടും യേശുവെ ഞാൻ
എൻ ജീവനീ
മൂർത്തി വിടുംവരെയ്ക്കും