1.

നീചനാമെന്നെയും തേടി
വൻക്രൂശു ചുമന്നോ നീ
എൻ പാപത്തിൻ ഫലമാം മരണം സഹിച്ചെ -
ന്നെയും വീണ്ടെടുത്തോ?

2.

മുൾമുടി ചൂടി നീയെൻ
ശാപം വഹിച്ചിതോ
ആ പാവന പാണികൾ ആണികളിൽ
ക്രൂശിൽ തറച്ചിതോ!

3.

പാപത്തിൻ ശിക്ഷകൾ നീക്കി
എനിക്കാശ്രയം നൽകിടാൻ
നിൻ പാവനഹൃദയം പിളർന്നുവെന്നോ!
പാവന സ്നേഹത്താൽ

4.

മരണത്തിൻ ശക്തിയെ തകർത്തു
സാത്താനെ ജയിച്ചു നീ
ഈ അടിമയാമെന്നെ വിടുവിച്ചതാൽ
എന്നും നിൻ അടിമ ഞാൻ

114

കരുണയിൻ സാഗരമേ!
എന്നെന്നും പാടിപ്പുകഴ്ത്തും! ഞാൻ
കാൽവറിയിൻ സ്നേഹം