1.
പാപിയാമെന്നെത്തേടി
പാരിൽ വന്ന മഹോന്നതനെൻ
പാപം പരിഹരിപ്പാൻ ചോരചിന്തി
മരിച്ചു ക്രൂശിൽ
2.
നീച മരണം വരിച്ചേറ്റം നീചർ
നടുവിൽ നാഥൻ
നീചനാമെന്നെ ദൈവപൈതലാക്കി
മഹാദയയാൽ
3.
മൂന്നാം ദിനമുയിർത്തു
എന്റെ മൃത്യുഭയമകറ്റി
നിത്യ ജീവനരുളി നിത്യ -
രാജ്യാവകാശിയാക്കി
4.
വന്നിടും താൻ മേഘത്തിൽ
തന്റെ കാന്തയെച്ചേർത്തിടുവാൻ
ചേർന്നിടുമന്നു ഞാനും പ്രാണ -
നാഥനോടൊത്തു വാനിൽ
5.
ഹല്ലെലുയ്യാ രാജന്നു ആമേൻ
ഹല്ലെലുയ്യാ കർത്തന്നു
ഹല്ലെലുയ്യാ പാടി നാം ഒന്നായാ -
ർത്തു ഘോഷിച്ചിടുക
123
പാടും ഞാനേശുവിനു
സ്തുതിപാടും ഞാനേശുവിന്നു
പാടും ഞാൻ ജീവകാലമെന്നും
നാഥന്നു സ്തോത്ര ഗാനം
123 പാടും ഞാനേശുവിനു സ്തുതിപാടും ഞാനേശുവിന്നു പാടും ഞാൻ ജീവകാലമെന്നും നാഥന്നു സ്തോത്ര ഗാനം