2.

ആരും വണങ്ങിടുമതി
ശ്രേഷ്ഠമാം നാമ -
ധാരിയാം കർത്തനെ നമ്മൾ
ഏകമായ് വണങ്ങണം ഏകി സർവ്വമഹത്വം
ഏതൊരു നാവുമേറ്റു ചൊല്ലുന്ന കർത്താവാകും

3.

അന്ധമായാരാധനയിൽ - ബന്ധിതരായ
അന്തമില്ലാ മനുജരെ
ബന്ധുവാമേശു ദേവൻ ബന്ധനം നീക്കി നമ്മെ
സത്യാത്മാരാധനയ്ക്കായ് സത്യമായ് വേർതിരിച്ച

4.

വിശുദ്ധ മന്ദിരത്തിന്നുൾപ്രവേശവും
അസാധ്യമായ മർത്യർക്കായ്
ദേവ സുതനാമേശു ദേഹ തിരശീലയെ
ചീന്തി പ്രവേശനവും കൃപാസനത്തിൻ തന്ന

5.

പാപ പരിഹാരം വരുത്തിയെന്നേക്കുമായ്
ഏകമാം യാഗം മൂലമായ്
മേലിനി യാഗം വ്യർത്ഥം പാപപരിഹാരാർത്ഥം
ആത്മീയ യാഗമർത്ഥം ആയതെന്നത്രെ വ്യക്തം

6.

ദിവ്യരുധിരം വിലയായ് താനേകി, വാങ്ങി
തന്നാലയമായ് നമ്മെയും
ദിവ്യാത്മ വാസമായ ദേവാലയത്തിൽ നിന്നും
സ്തോത്രയാഗ ധ്വനികൾഎന്നെന്നുമുയർത്തി നാം

128

1.

ദേവദേവനേശുവിനെ
സ്തുതിക്കണം നാം
ദേവകളിന്നാരാധ്യനെ
ദേവാധി ദേവൻ സ്വർഗ്ഗദേശേ വസിച്ചിരുന്നോൻ
ദേഹരൂപമായ് ധരേ നരരെ തേടി വന്നു