129
1.
പരിശുദ്ധൻ ദേവദേവന്നു സ്തോത്രം
ഉന്നതൻ നീ മഹോന്നത ദേവൻ
ഭൂവാനങ്ങൾ വാക്കാൽ സൃഷ്ടി ചെയ്തോൻ
അത്യുന്നതൻ നിനക്കെന്നും സ്തോത്രം
2.
കെരൂബുകൾ സാറാഫുകളും നിത്യം
പരിശുദ്ധനെന്നാർത്തു വാഴ്ത്തുന്നോൻ
ദൂതരെല്ലാം സ്വർഗ്ഗീയ സേനയാകെ
അത്യുച്ചത്തിൽ പാടി പുകഴ്ത്തുന്നോൻ
3.
അഗ്നി ജ്വാലയ്ക്കൊത്ത ദൃഷ്ടികളുള്ളോൻ
ഇരമ്പും കടലിൻ ശബ്ദം കേൾപ്പിപ്പോൻ
താരകങ്ങളേഴും വലങ്കയ്യിലുള്ളോൻ
അനേക സൂര്യപ്രഭാവമുളളവൻ
4.
അൽഫയവൻ ഓമേഗയുമായുള്ളോൻ
ഇരുന്നവൻ ഇരിക്കുന്നോനവൻ
വരുന്നവൻ സർവ്വശക്തിയുള്ളോൻ
കർത്തനവൻ രാജാധിരാജൻ താൻ
5.
മരിച്ചവനെങ്കിലും ജീവിക്കുന്നവൻ
മരണ പാതാളത്തെ വെന്നവൻ
സഭാ കാന്തൻ ഉന്നതനന്ദനൻ
സർവ്വോൽകൃഷ്ടനാം കുഞ്ഞാടവൻ