1.
പാപിയെത്തേടി പാരിതിൽ
വന്നു പാടുസഹിച്ചു പരൻ
പാപികൾക്കായ് മരിച്ചു
മൂന്നാം ദിനമുയിർത്തു
2.
മന്നവനേശു വൻമഹിമ
വിട്ടു മന്നിതിൽ വന്നെനിക്കായ്
വേദനയേറ്റധികം യാഗമായ് -
ത്തീർന്നെനിക്കായ്
3.
പാപിയാമെന്നെ വീണ്ടെടുത്തോനും
തൻമകനാക്കിയോനും
പാവനനേശുവല്ലോ
പാരിതിൻ നാഥനവൻ
4.
പാരിതിൽ പലതാം കഷ്ടതയേറുകിൽ
തെല്ലുമേ ഭയം വേണ്ട
രക്ഷകനേശുവുണ്ട്
സന്തതം താങ്ങിടുവാൻ
5.
വേഗം വരാമെന്നുരച്ച നാഥൻ
വേഗം വന്നിടുമല്ലോ
താമസമധികമില്ല
നാഥനവൻ വരുവാൻ