1.
നീതിയും വിശുദ്ധിയും
എൻ യേശുവും തൻരക്തവും
വേറില്ല ആത്മശരണം
വേറില്ല പാപഹരണം
2.
വൃഥാവിൽ സ്വയനീതികൾ
വൃഥാവിൽ ചത്ത രീതികൾ
ദൈവത്തിൻ മുമ്പിൽ നിൽക്കുവാൻ
രക്തത്താലത്രേ പ്രാപ്തൻ ഞാൻ
3.
ഈ രക്തത്തിലെൻ ഹൃദയം
ഹിമത്തെക്കാളും നിർമ്മലം
എന്നുരയ്ക്കുന്ന വചനം
തീർക്കുന്നു സർവ്വ സംശയം
4.
ആരെന്നെ കുറ്റം ചുമത്തും
ആർ ശിക്ഷയ്ക്കെന്നെ വിധിക്കും
ഞാൻ ദൈവനീതി ആകുവാൻ
പാപമായ് തീർന്നെൻ രക്ഷകൻ
5.
സംഹാരദൂതൻ അടുത്താൽ
ഈ രക്തം എൻമേൽ കാൺകയാൽ
താൻ കടന്നുപോം ഉടനെ
നിൻവീടു ദൈവസുതനേ
6.
വൻമഴ പെയ്യും നേരത്തും
ഞാൻ നിർഭയമായിരിക്കും
കാറ്റടിച്ചാലും ഉച്ചത്തിൽ
പാടിടും ഞാൻ എൻ കോട്ടയിൽ
7.
വീണാലും പർവ്വതങ്ങളും
മാഞ്ഞാലും ആകാശങ്ങളും
ക്രിസ്തുവിൻ രക്തനിയമം
മാറാതെ നിൽക്കും നിശ്ചയം