1.

അമ്മയെപ്പോലെ താതൻ
താലോലിച്ചണച്ചിടുന്നു
സമാധാനമായ് കിടന്നുറങ്ങാൻ
തന്റെ മാർവ്വിൽ ദിനം ദിനമായി

2.

കഷ്ടങ്ങളേറിടിലും എനിക്കേറ്റ -
മടുത്ത തുണയായി
ഘോരവൈരിയിൻ നടുവിലവൻ
മേശ നമുക്കൊരുക്കുമല്ലോ

151

സ്തുതി സ്തുതി എൻ മനമേ
സ്തുതികളിലുന്നതനെ - നാഥൻ
നാൾതോറും ചെയ്ത നന്മകളെയോർത്തു
പാടുക നീ എന്നും മനമേ