1.

വിണ്ണുലകം വിട്ടിറങ്ങി
മണ്ണുലകിൽ വന്നെനിക്കു
പൂർണ്ണദയ ചെയ്തതിനാൽ

2.

ഘോരമായ പാപശാപം
ധീരമനസ്സോടു വഹിച്ചോരു
പരമേശസൂനോ

3.

പാരം ധനിയായനീ
നീസ്സാരനാമെനിക്കുവേണ്ടി
തീരെ ദരിദ്രത്വമാർന്നായ്

4.

ക്രൂശു മരണം സഹിച്ചു
തേജോമയനായ് ഭവിച്ചു
നാശകനെ സംഹരിച്ചു

5.

നിന്നുയിർപ്പിൻ ജീവനെന്നിൽ
വന്നു നിറഞ്ഞുന്നതന്റെ
ധന്യത വിളങ്ങിടട്ടെ

6.

എന്നാളിൽ നീ വീണ്ടുംവരു -
മന്നാൾ നിന്നിൽ ഞങ്ങൾ ചേരു -
മെന്നാലതുമാത്രം പോരും

7.

ഹാ! നിൻവരവിങ്കലെന്നെ
ഓർമ്മിപ്പതെന്നാശതന്നെ
ഞാനും സ്തുതിക്കുന്നു നിന്നെ

8.

ജ്ഞാനബഹുമാനധന -
മൂനമില്ലാത്തവൻ മഹത്വം
നൂനം നിനക്കെന്നുമെന്നും

157

സ്തുതിക്കു യോഗ്യൻ നീയേ - ജന
സ്തുതിക്കു യോഗ്യൻ നീയേ സുര
സ്തുതിക്കു യോഗ്യൻ നീയേ
നിത്യജീവനാഥാ സ്തുതിക്കു യോഗ്യൻ നീയേ