1.

ദേവാധിദേവനാം യേശുദേവൻ
ദേവാട്ടിൻ സൂനുവായ് ക്രൂശിലേറി
എൻമനമേ നിൻ ശാപം മാറി
നിൻ മനഭാരം തീരെ മാറി
നിന്നെ ദൈവത്തിൻ പൈതലാക്കി

2.

ഇല്ലില്ലിതുപോൽ ഒരുവനും നിൻ
പ്രാണന്റെ രക്ഷയ്ക്കായ്
പ്രാണൻ തന്നോൻ എന്മനമേ നീ ആരാധിക്കൂ
ആത്മാവിലും സത്യത്തിലും
നിന്റെ ജീവന്റെ ജീവനവൻ

3.

രാജാവായ് പാരിൽ പിറന്നവനായ്
ശ്രീയേശുവല്ലാതെയാരുമില്ല
എന്മനമേ നിൻജീവകാലം
തന്മഹത്വം നീ ഘോഷിക്കുക
നിന്റെ ജീവന്റെയുടയവൻ താൻ

176

രാജാധിരാജനാം യേശുവിനെ
ആരാധിക്കുന്നതു നല്ലത്
എൻ മനമേ നീ സ്തോത്രം പാടൂ
ഉന്നതനെ നീ വാഴ്ത്തിപ്പാടൂ
നിന്നെ രക്ഷിച്ച ദൈവമവൻ