1.

അവനിയിലമിതം മോദമായ് വസിപ്പാ
നരുളണമേ നിൻകൃപകളപാരം
പരമസൗഭാഗ്യം പാപികൾക്കേകാൻ
പുതുവഴി തുറന്ന സ്നേഹസ്വരൂപ!

2.

നരകുലപാപച്ചുമടു നീ വഹിച്ചു
കുരിശിൽ കരേറി പ്രാണനെ വെടിഞ്ഞു
പരിശുദ്ധനേ തിരുപ്പാദാന്തികത്തിൽ
പരിചൊടു സ്തുതിപ്പാൻ കൃപയരുളേണം

3.

തവതിരുനാമം ജയിക്കട്ടെ മേന്മേൽ
സ്തോത്രയാഗങ്ങൾ സമർപ്പിക്കുന്നടിയൻ
തിരുക്കരം തന്നിൽ വഹിച്ചനുദിനവും
നടത്തുക ദാസനെ നിൻ ഹിതംപോലെ

4.

അജഗണത്തെ നല്ലിടയനെപ്പോലെ
ദിനം പ്രതി നടത്തും സ്നേഹമപാരം
ഹരിതപുൽമാലിയിൽ വിശ്രമമേകും
സ്വച്ഛജലാശയം തന്നിൽ നീ നടത്തും

5.

മരണത്തിൻ താഴ്വര തന്നിൽ നടന്നാൽ
പ്രീതിയോടിടയൻ സാന്ത്വനമേകും
സഹവസിച്ചിടും നീ അനിശവും സ്നേഹ
തൃക്കരം തന്നിൽ വഹിക്കും നല്ലിടയൻ

6.

പരമസമ്പന്നൻ ദരിദ്രനായ് തീർന്നു
ദരിദ്രജനാവലി സമ്പന്നരാകാൻ
ധരിത്രിയിൽ പാപത്തിൽ മരിച്ചവർ ജീവൻ
ധരിച്ചു ക്രിസ്തേശുവിൻ ദാസരായ് ഭവിച്ചു

183

സുതിക്കു നീ യോഗ്യൻ സ്തുതികളിന്മീതെ
വസിച്ചിടും പരനേ യേശു മഹേശാ