1.
ഉലകം ചമയ്ക്കുന്നതിനും മുന്നെ
ഉള്ളം കൈയിൽ എന്നെ വരച്ചതിനാൽ
എന്നാത്മനാഥാ എൻ ജീവകാലം
2.
കണ്ണീരിൽ നിന്നെന്റെ കൺകളേയും
വീഴ്ചയിൽ നിന്നെന്റെ കാൽകളേയും
കാത്തൊരു നാഥാ, കാരുണ്യ നാഥാ
3.
അന്യനാമെന്നെ നിൻ സൂനുവാക്കി
നിന്ദ്യനാമെന്നെ നീ ധന്യനാക്കി
എൻ ജീവനാഥാ വിൺലോക - നാഥാ
നന്ദി ഞാൻ ചൊല്ലിടുന്നു നാഥാ
4.
രോഗങ്ങൾ മാറ്റി നൽ സൗഖ്യമേകി
രോദനം മാറ്റി സംഗീതമേകി
രാജാധിരാജാ കർത്താധികർത്താ
193
പ്രാർത്ഥനയ്ക്കുത്തരം തന്നതിനാൽ
നന്ദി ഞാൻ ചൊല്ലിടുന്നു - നാഥാ
നന്ദി ഞാൻ ചൊല്ലിടുന്നു