2.

സ്വർഗ്ഗീയമാം മഹാസദസ്സിൽ നീ സമാരാധ്യൻ
ഭൂമിയിലും ലക്ഷോലക്ഷങ്ങളിൽ സർവോത്കൃഷ്ടൻ
സച്ചിന്മയൻ, സത്യപ്രഭാകരൻ
സഭാകാന്തൻ, സർവാംഗസുന്ദരൻ

3.

ഭൂവാനങ്ങൾ സൃഷ്ടിച്ചു മുന്നമേ നിൻ ശബ്ദത്താൽ
മാനവരിൻ രക്ഷ സാധിച്ചതോ സ്വരക്തത്താൽ
സ്നേഹമിതെന്നും ആശ്ചര്യപ്രദം
പ്രാണേശാ! ചുംബിക്കുന്നു തൃപ്പദം

4.

വർണ്യമല്ലേതും മർത്യനാവിനാൽ നിൻ കാരുണ്യം
കാൽവറിയിൽ തികച്ച ദൈവനീതിയെൻ പുണ്യം
കീർത്തിക്കും നിന്നെയെന്നും നിൻജനം
ത്രീയേക ദൈവത്തിന്നു വന്ദനം

197

1.

സ്നേഹനിധേ! കൃപാസമുദ്രമേ! നമസ്കാരം
ക്രൂശിതനാം ദേവാട്ടിൻകുട്ടിയേ! സദാ സ്തോത്രം
സർവ്വ മഹത്വത്തിന്നും സർവ്വദാ
പ്രഭോ! നീ യോഗ്യൻ പൂജ്യൻ സർവ്വഥാ