1.
ജ്ഞാനം ധനവും മാനവും
സ്വീകരിക്കുവാൻ
വാനം ഭൂമിയാകെയും
യോഗ്യനാം ഭവാൻ
2.
സങ്കടമേറെ ഏറ്റു നീ
എൻ കടങ്ങളെ
വൻ കുരിശേറി വീട്ടി നീ
ശങ്കയെന്നിയെ
3.
നിന്ദിതനായ് നിസ്സാരനായ്
നിസ്സഹായനായ്
വന്ദിതനാം നീ നിന്നതി -
ന്നോർത്തു നന്ദിയായ്
4.
താഴ്ചയിലെന്നെയോർത്തതാൽ
ക്രൂശിലോളവും
താഴ്ത്തുകയായ് നീ നിന്നെയെ -
ന്നോർത്തു നന്ദിയായ്
5.
കുപ്പയിൽ നിന്നുയർത്തി നീ
ശ്രേഷ്ഠരാം നരർ
ക്കൊപ്പമിരുത്തിയെന്നെയെ -
ന്തത്ഭുതം പരാ!
6.
ഈയുപകാരം ചെയ്യുവാൻ
യോഗ്യനല്ല ഞാൻ
നീ കൃപകാട്ടി നായകാ
ജീവദായകാ
7.
നിന്നുടെ പാദം തന്നിൽ ഞാൻ
വീണു വന്ദനം
ചെയ്തിടുമല്ലാതെന്തു ഞാൻ
തന്നിടുന്നു ഹാ!